Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ബീഹാറിലെ ആര്‍ജെഡി-ജെഡിയു മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍, ബിജെപിക്കെതിരെ ആര്‍ജെഡി നടത്തുന്ന റാലിയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ല

by Brave India Desk
Jul 4, 2017, 10:57 am IST
in India
Share on FacebookTweetWhatsAppTelegram

പട്‌ന: ബീഹാറിലെ ആര്‍ജെഡി-ജെഡിയു മഹാസഖ്യം തകര്‍ച്ചയിലേക്കെന്ന് സൂചന. ബിജെപിക്കെതിരെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് നടത്താനിരിക്കുന്ന റാലിയില്‍ നിതീഷ് കുമാര്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധിയും മമതാ ബാനര്‍ജിയുമടക്കം പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന റാലിയാണ് നിതീഷ് കുമാര്‍ ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിനു തടയിടാന്‍ പ്രതിപക്ഷ കക്ഷികള്‍ കൊട്ടിഘോഷിച്ച ബീഹാറിലെ മഹാസഖ്യം തകര്‍ച്ചയുടെ വക്കില്‍. ബിജെപിക്കെതിരെ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ആഗസ്റ്റ് 27ന് നടത്താനിരിക്കുന്ന മഹാറാലിയില്‍ ജെഡിയു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പങ്കെടുക്കില്ല. പട്‌നയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ആര്‍ജെഡിയുടെ റാലിയാണെന്നും അതില്‍ ജെഡിയു നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്നും ജെഡിയു നേതാവ് ശ്യാം രാജക് വ്യക്തമാക്കി.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവര്‍ പങ്കെടുക്കുന്ന മഹാ റാലിയാണ് ജെഡിയു ബഹിഷകരിച്ചിരിക്കുന്നത്.

മുമ്പ് തന്നെ നിതീഷ് കുമാറിന്റെ നിലപാടുകളില്‍ ആര്‍ജെഡിക്ക് അതൃപ്തിയുണ്ടായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികളുടെ ഒരു യോഗത്തിലും പങ്കെടുക്കാതിരുന്ന നിതീഷ് കുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റിന്റെ ജിഎസ്ടി പ്രഖ്യാപന സമ്മേളനം ബഹിഷ്‌ക്കരിച്ചപ്പോള്‍ നിതീഷ്‌കുമാര്‍ തന്റെ ധനമന്ത്രിയെ ചടങ്ങിനയച്ചു. എന്‍ഡിഎയോട് അടുക്കുന്നതിന്റെ സൂചനയാണ് നിതീഷിന്റെ പുതിയ നിലപാടുകള്‍.

അതേസമയം ഇതുവരെ ക്ഷണമില്ലെന്നും ക്ഷണിച്ചാല്‍ പോകുന്ന കാര്യം അപ്പോള്‍ തീരുമാനിക്കുമെന്നും ജെഡിയു വക്താവ് സഞ്ജയ് സിംഗ് പറഞ്ഞു.

 

Tags: BJPJDU-RJDnitish kumar
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies