തിരുവനന്തപുരം: ജി.എസ്.ടി നടപ്പാക്കുന്നതിന്റെ പേരില്‍ വ്യാപാരികള്‍ അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി സംസ്ഥാന വ്യാപകമായി പരിശോധന നടത്തി. ഇരുന്നൂറിലധികം സ്ഥാപനങ്ങളില്‍ പരിശോധിച്ചു. 95 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു.
അരി, മറ്റ് നിത്യേപയോഗ സാധനങ്ങള്‍ എന്നിവയിലെ എം.ആര്‍.പിയെ ക്കാള്‍ കൂടുതല്‍ വില ഈടാക്കുക, പായ്ക്കറ്റിലെ വില തിരുത്തുക, മായ്ക്കുക, അളവിലും തൂക്കത്തിലും കുറവു വരുത്തി വില്‍പ്പനടത്തുക എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് കണ്ടെത്തിയത്. പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രി പി.തിലോത്തമനാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്. ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍.റീനാഗോപാല്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരായ ആര്‍.റാംമോഹന്‍, എ.രാമപ്രസാദഷെട്ടി എന്നിവര്‍ നേതൃത്വം നല്‍കി. വ്യ്പാരികളുടെ വെട്ടിപ്പ് തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് ധനമന്ത്രി ഡോ. തോമസ് ഐസക് പറയുന്നു.
Discussion about this post