തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ അമിത വില ഈടാക്കിയാല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുമെന്ന് ഹോട്ടല്‍ ഉടമകളോട് ധനമന്ത്രി തോമസ് ഐസക്. ഹോട്ടല്‍ ഭക്ഷണത്തിന് വില കുറച്ചേ മതിയാകൂ. ജിഎസ്ടി പ്രകാരം ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് മാത്രമാണ് നേരിയ തോതില്‍ വില കൂടുന്ന സാഹചര്യമുള്ളത്. എന്നാല്‍ 18 ശതമാനം വരെ എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും വില കൂടുന്ന സാഹചര്യമാണ് നിലവിലുളളതെന്നും ധനമന്ത്രി പറഞ്ഞു.
നിലവിലെ താരിഫിന്റെ പുറത്ത് ജിഎസ്ടി ചുമത്തുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അമിത വില ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. പുതുക്കിയ വില സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ തോമസ് ഐസക് വ്യക്തമാക്കി. ചര്‍ച്ച സമവായത്തില്‍ എത്താത്ത സാഹചര്യത്തില്‍ ധനമന്ത്രിയുമായി ഒരു വട്ടംകൂടി ഹോട്ടല്‍ ഉടമകള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
നികുതിഭാരം കുറഞ്ഞതനുസരിച്ച് സാധനങ്ങളുടെ എംആര്‍പി പുതുക്കി നിശ്ചയിക്കണമെന്ന ആവര്‍ത്തിച്ചാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് ധനമന്ത്രി കത്തയച്ചിരുന്നു.
Discussion about this post