കൊച്ചി: നടി ആക്രമിക്കപ്പെട്ട കാലത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപുമായി ഫോണില്‍ സംസാരിച്ചതിനു തെളിവു ലഭിച്ചിട്ടില്ല. സുനി ദിലീപിനെ വിളിച്ചിട്ടില്ലെന്നും ദിലീപും സംശയാസ്പദമായ ഫോണ്‍ കോളുകള്‍ നടത്തിയിട്ടില്ലെന്നുമാണ് ഫോണ്‍ കോളുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ വ്യക്തമാകുന്നത്. സുനി ഫോണ്‍ വിളിച്ചവരില്‍ ദിലീപിന്റെ ഫോണ്‍ നമ്പറുകള്‍ ഇല്ലെന്നും കണ്ടെത്തി.
. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും സംവിധായകന് നാദിര്‍ഷയേയുമാണ് താന്‍ ജയിലില്‍ നിന്ന് വിളിച്ചതെന്ന് പള്‍സര്‍ സുനി മൊഴി നല്കി. നാലു തവണയാണ് ഇരുവരെയും വിളിച്ചത്. പണത്തിനായാണ് വിളിച്ചതെന്നും സുനി പറഞ്ഞു.
മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം നാദിര്‍ഷയുടെയും അപ്പുണ്ണിയുടെയും സാന്നിധ്യത്തില്‍ സുനിയെ ഇന്ന് ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്.
Discussion about this post