വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വന്‍ തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിയ ലോറി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പിടികൂടിയുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേരിയിലേക്ക് കൊണ്ടു പോവുന്നതിനായി എത്തിച്ചതായിരുന്നു സ്ഫോടകവസ്തുക്കളെന്ന് പോലിസ് പറഞ്ഞു.
വന്‍ തോതില്‍ ജലാസിറ്റിക് സ്റ്റിക്കും, വെടിയുപ്പുമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ബത്തേരി പോലിസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. എന്തിനായിരുന്നു സ്ഫോടകവസ്തുക്കള്‍ കടത്തിയത് എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ചെക് പോസ്്റ്റില്‍ പരിശോധന കര്‍ശനമല്ലാത്ത സാഹചര്യം മുതലെടുത്ത് സ്ഫോടക വസ്തുക്കള്‍ കടത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പോലിസ് പറഞ്ഞു.
Discussion about this post