ടൊവിനോ തോമസ് ചിത്രം തീവണ്ടി യിലൂടെ ശ്രദ്ധയമായ താരമാണ് സംയുക്ത. മലയാളത്തിന് പുറമെ കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും സജീവമാണ് താരം. നടി അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഭാഷ കൊണ്ടല്ല മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇൻഡസ്റ്ററിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്. പറയുന്നത് വിഡ്ഢിത്തരമായി തോന്നാം പക്ഷേ തനിക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോൾ മേക്കപ്പ് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നു’ണ്ടെന്നും സംയുക്ത പറഞ്ഞു.
മലയാള സിനിമകളിൽ കുറച്ചു കൂടെ സ്വതന്ത്രമായി വർക്ക് ചെയ്യാം. എന്നാൽ തെലുങ്കിൽ സ്‌ക്രീനിൽ നമ്മൾ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് ബോധവാന്മാരായിക്കണം, അവിടെ മേക്കപ്പിന്ന് പ്രാധാന്യം കൂടുതലാണ്. തെലുങ്കിൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ മുഖത്തും ശരീരത്തിലും എല്ലാം മറ്റെന്തൊക്കെയോ ഉള്ളപോലൊരു ഭാരം തോന്നാറുണ്ട് എന്ന് താരം പറഞ്ഞു.
ലില്ലി, ഒരു യമണ്ടൻ പ്രേമകഥ, വെള്ളം, ആണും പെണ്ണും, കടുവ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു സംയുക്ത കാഴ്ചവെച്ചത്. മലയാളത്തിൽ, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാം’ എന്ന ചിത്രമാണ് സംയുക്തയുടേതായി റിലീസ് ചെയ്യാനുള്ളത്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ .













Discussion about this post