ന്യൂഡൽഹി; ഇന്ത്യൻ വിപണിയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കാനുള്ള നിർമായക തീരുമാനമായി പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ പ്രമുഖ പൊട്ടറ്റോ ചിപ്‌സ് ബ്രാൻഡായ ലേയ്‌സ്. ഇന്ത്യക്കാർക്ക് കൂടുതൽ ആരോഗ്യകരമായ രീതിയിൽ തയ്യാറാക്കി നൽകാനാണ് മാതൃകമ്പനിയായ പെപ്‌സിയുടെ തീരുമാനം.
പാം ഓയിലും പാമോലിനും ഉപയോഗിക്കുന്നതിനുപകരം, സൂര്യകാന്തി എണ്ണയും പാമോലിനും ഉൾപ്പെടുന്ന മിശ്രിതം ഉപയോഗിക്കാനാണ് ശ്രമം എന്നാണ് റിപ്പോർട്ടുകൾ. പാമോയിൽ ശുദ്ധീകരിച്ചാണ് പാമോലിൻ നിർമിക്കുന്നത്. ഉപ്പിട്ട ലഘുഭക്ഷണങ്ങൾ, ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ, നൂഡിൽസ്, ബ്രെഡ്, ഐസ്‌ക്രീം എന്നിവ നിർമ്മിക്കുന്നവ ഉൾപ്പെടെ ഇന്ത്യയിലെ പല പാക്ക്ഡ് ഫുഡ് ബ്രാൻഡുകളും പാം ഓയിൽ ഉപയോഗിക്കുന്നു. സൂര്യകാന്തി അല്ലെങ്കിൽ സോയാബീൻ എണ്ണയെ അപേക്ഷിച്ച് പാം ഓയിലിനു വളരെ വിലകുറവാണെന്നതാണ് ഇതിന് കാരണം.
ലോകത്ത് ഏറ്റവും വില കുറച്ച് ലേയ്‌സ് കിട്ടുന്നയിടങ്ങളിൽ ഒന്നാണ് ഇന്ത്യ. യു.എസിലെയും യൂറോപ്പിലെയും സമാന ഉൽപന്നങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകളെ അപേക്ഷിച്ച് വികസ്വര രാജ്യങ്ങളിൽ വിൽക്കുന്ന പാക്കേജുചെയ്ത ഭക്ഷണങ്ങളിൽ വിലകുറഞ്ഞതും ആരോഗ്യകരമല്ലാത്തതുമായ ചേരുവകൾ ഉപയോഗിക്കുന്നുണ്ടെന്ന് വ്യാപക വിമർശം ഉയർന്നിരുന്നു.
എണ്ണ മാറ്റം കൂടാതെ ലഘുഭക്ഷണങ്ങളിൽ ഉപ്പിന്റെ അളവ് കുറയ്ക്കാനും പെപ്‌സി ശ്രമിക്കുന്നുണ്ട്. 2025-ഓടെ സോഡിയം ഒരു കലോറിക്ക് 1.3 മില്ലിഗ്രാമിലോ അതിൽ താഴെയോ എത്തിക്കുകയാണ് ലക്ഷ്യം.










