അയോധ്യ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഇടവേളയ്ക്ക് ശേഷം വീണ്ടും കല്ലുകള്‍ കൊണ്ടുവന്ന് തുടങ്ങിയതായി റിപ്പോര്‍ട്ട്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മൂന്നു ലോറികളിലായി ചുവന്ന കല്ലുകള്‍ എത്തിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാമക്ഷേത്ര നിര്‍മാണത്തിനായാണ് കല്ലുകള്‍ എത്തിച്ചതെന്ന് വിഎച്ച്പി സ്ഥിരീകരിച്ചിട്ടുണ്ട്.
വിഎച്ച്പിയുടെ ഉപസംഘടനയായ രാം ജന്മഭൂമി ന്യാസ് എന്ന സംഘടനയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. അയോധ്യയിലെ രാംസേവക് പുരത്താണ് കല്ലുകള്‍ എത്തിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായുള്ള സാമഗ്രികള്‍ ശേഖരിക്കുന്നതിനായി വിഎച്ച്പി തയ്യാറാക്കിയിരിക്കുന്ന സംഭരണ കേന്ദ്രത്തിലാണ് കല്ലുകള്‍ സൂക്ഷിച്ചിരിക്കുന്നത്. ക്ഷേത്രനിര്‍മാണത്തിനായി ഇവിടെ എത്തിച്ചിരിക്കുന്ന കല്ലുകളില്‍ കൊത്തുപണികള്‍ ചെയ്യുന്ന ജോലി നടന്നുവരികയാണ്.
നേരത്തെ തന്നെ ഇവിടെ കല്ലുകള്‍ എത്തിച്ചിരുന്നു. ഇപ്പോഴും കൂടുതല്‍ കല്ലുകള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍പ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കാലത്ത് ക്ഷേത്രനിര്‍മാണത്തിനായി കല്ലുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അത്തരം നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല വിഎച്ച്പിയുടെ രാമജന്മഭൂമി പ്രതിനിധി പ്രകാശ് കുമാര്‍ ഗുപ്ത പറഞ്ഞു.
Ayodhya: Stones brought for construction of Ram Mandir
Read @ani_news story | https://t.co/NBqJXGZ5rL pic.twitter.com/9ujO5Ym15q
— ANI Digital (@ani_digital) July 6, 2017
Discussion about this post