നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ഇന്നസെന്റിനെ കുറിച്ച് ഇടതുപക്ഷത്തിന് ലജ്ജ തോന്നുന്നില്ല എങ്കില്‍ ആ ഇടതുപക്ഷത്തെ കുറിച്ച് ജനം ലജ്ജിക്കും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ ഇന്നസെന്റിന്റെ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് ഗീവര്‍ഗീസ് കൂറിലോസിന്റെ പ്രതികരണം.
അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ അംഗങ്ങളുടെ മോശപ്പെട്ട പരാമര്‍ശത്തെക്കുറിച്ചും ഗീവര്‍ഗീസ് കൂറിലോസ് നേരത്തെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ‘അമ്മയെ ഇപ്പോള്‍ അമ്മച്ചി എന്ന് വിളിക്കുന്നത് ഭാഗ്യം; അമ്മ എന്ന് വിളിക്കാന്‍ എന്തോ ഒരുമടി…..’ എന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.
നേരത്തെ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശും ദേവാലയത്തിനായി കെട്ടിയ അടിത്തറയും പൊളിച്ചുനീക്കിയതിനെ പിന്തുണച്ച് രംഗത്ത് വന്ന് ഗീവര്‍ഗീസ് കൂറിലോസ് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
[fb_pe url=”https://www.facebook.com/geevarghese.coorilos/posts/1205868636191619?pnref=story” bottom=”30″]
Discussion about this post