മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ചും ടിപി സെന്‍കുമാറിനെ അഭിനന്ദിച്ചും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കൊണ്ടോട്ടി സി.ഐ ഓഫീസിലെ ബഗേഷ് ദാസിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്.
ജില്ലയിലെ പൊലീസുകാര്‍ അംഗങ്ങളായ പൊലീസിയ ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ബഗേഷ് ദാസ് മുന്‍ ഡി.ജി.പി സെന്‍കുമാറിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്.
അന്വേഷണ വിധേയമായാണ് ബഗേഷ്ദാസിനെ സസ്‌പെന്റ് ചെയ്തത്. മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നേരത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. നേരത്തെ ഷാജി ജോണ്‍ എന്ന അധ്യാപകനെയും സസ്‌പെന്റ് ചെയ്ത സംഭവവും വാര്‍ത്തയായിരുന്നു.
Discussion about this post