കോഴിക്കോട്: കഴിഞ്ഞ വര്‍ഷം ഐഎസില്‍ ചേര്‍ന്നു കൊല്ലപ്പെട്ട മലയാളികളായ അഞ്ചുപേരില്‍ നാലുപേരെ തിരിച്ചറിഞ്ഞു. മുര്‍ഷിദ് മുഹമ്മദ്, ഹഫീസുദീന്‍, യഹ്യ, ഷജീര്‍ അബ്ദുല്ല എന്നിവരാണു കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അത് പാലക്കാട് സ്വദേശിയായ സിബിയാണെന്നാണ് സൂചന.
കേരളത്തില്‍ നിന്നുള്ള രക്തസാക്ഷികള്‍ എന്ന പേരില്‍ അവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ, ടെലഗ്രാം എന്ന സമൂഹമാധ്യമം വഴി പ്രചരിക്കുന്നുണ്ട്. രണ്ടുമാസങ്ങള്‍ക്ക് മുമ്പേ ഇവര്‍ കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്കു വിവരം ലഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ക്യാംപില്‍നിന്നുള്ള ദൃശ്യങ്ങളാണിതെന്ന് എന്‍ഐഎ പോലുള്ള അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
Discussion about this post