കോഴിക്കോട്: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ.ജാനു. ഇതിനു എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുമെന്ന് ജാനു പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെ ചെറുക്കാനായി വലിയ കൂട്ടായ്മ ഉയര്‍ന്നു വരണം. കേരളത്തില്‍ ഇനിയും ഭൂസമരങ്ങള്‍ ഉണ്ടാകും. മുന്പുണ്ടായിരുന്നതിനേക്കാള് വ്യത്യസ്തവും വിപുലവുമായ ഭൂസമരങ്ങള്‍ ആയിരിക്കും അവയെന്നും ജാനു കൂട്ടിച്ചേര്‍ത്തു.
നിലവിലെ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടാകണം. എന്നാല്‍ മാത്രമേ ഭൂരഹിത കേരളം എന്ന സങ്കല്‍പ്പം നടപ്പാകൂ. പട്ടികജാതി പട്ടിക വര്‍ഗ, വനവാസി വിഭാഗങ്ങള്‍ ഭൂമിക്കായി വലിയ സമരം നടത്താനൊരുങ്ങുകയാണെന്നും ജാനു പറഞ്ഞു.
സമരത്തിനു മുന്നോടിയായി ചെറിയ സംഘങ്ങളെ സംയോജിപ്പിച്ച് വലിയ കൂട്ടായ്മയാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇതിന്റെ തുടക്കമെന്ന നിലയില്‍ ജെ.ആര്.ആസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാഗതസംഘം രൂപീകരിച്ചതായും ജാനു അറിയിച്ചു.
Discussion about this post