ഡല്‍ഹി: ചൈനയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് അംബാസഡര്‍ ലുവോ സാവോഹുയിയുമായി കൂടിക്കാഴ്ച നടത്തിയതായി കോണ്‍ഗ്രസ് സ്ഥിരീകരിച്ചു. നേരത്തെ ഇത് സംബന്ധിച്ച വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നായിരുന്നു കോണ്‍ഗ്രസ് മുഖ്യ വക്താവിന്റെ അറിയിപ്പ്. എന്നാല്‍ ചൈനിസ് എംബസി വെബ്സൈറ്റില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വരികയും പിന്നീട് പിന്‍വലിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് വെട്ടിലായി. തുടര്‍ന്ന് സന്ദര്‍ശന വിവരം കോണ്‍ഗ്രസ് സമ്മതിക്കുകയായിരുന്നു. ഭൂട്ടാന്റെ അംബാസഡറെയും രാഹുല്‍ കണ്ടതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
ഈമാസം എട്ടിന് രാഹുല്‍ ഗാന്ധിയും ലുവോ സാവോഹുയിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതായാണു വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. നിലവിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായും വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ചു നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതേസമയം എന്തിനായിരുന്നു കൂടിക്കാഴ്ച എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല.
Discussion about this post