കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റില്‍. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. രാവിലെ മുതല്‍ കസ്റ്റഡിയിലായിരുന്ന ദിലീപിനെ വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പുലര്‍ച്ചെയാണ് ആലുവയിലെ വീട്ടില്‍ നിന്നും ദിലീപിനെ പൊലീസ് വിളിച്ചുവരുത്തുന്നത്.്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തതും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും. മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആലുവ പൊലീസ് ക്ലബ്ബിലാണ് ദിലീപുളളത്. തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമാണ് ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്. വ്യക്തിപരമായ വൈരാഗ്യമാണെന്നും പുതിയ തെളിവുകള്‍ ദിലീപിനെതിരെ ഉണ്ടെന്നും പൊലീസ് വിശദമാക്കി.
നടി ആക്രമിക്കപ്പെട്ടതിന്റെ രണ്ടാംഘട്ട അന്വേഷണവും ഗൂഢാലോചന സംബന്ധിച്ച വിവാദങ്ങളും ചര്‍ച്ചയാകുന്നത് ജയിലില്‍ നിന്നും മുഖ്യപ്രതിയായ പള്‍സര്‍ സുനി ദിലീപിനെ ബ്ലാക്ക് മെയ്ല് ചെയ്യാനായി എഴുതിയ കത്തിലൂടെയാണ്. ഈ കത്ത് ചൂണ്ടിക്കാട്ടി ദിലീപ് പരാതി നല്‍കിയിരുന്നു.സുനിയുടെ സഹതടവുകാരന് ജിന്‍സണില്‍ നിന്ന് പൊലീസിന് സംഭവത്തിന് പിന്നിലുള്ള ആസൂത്രണത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നും കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ അന്വേഷണം സമാന്തരമായി പുരോഗമിക്കുന്നുവെന്നും വാര്‍ത്ത വരുന്നതിന്റെ തൊട്ടുപിറ്റേദിവസമാണ് ആരോപണങ്ങളുമായി ദിലീപും നാദിര്‍ഷയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. സുനില്‍കുമാറിന്റെ സഹതടവുകാരന് വിഷ്ണു എന്നയാള്‍ നാദിര്‍ഷയെയാണ് ബന്ധപ്പെട്ടതെന്നും തന്റെ പേര് അന്വേഷണോദ്യോഗസ്ഥരോട് പറയാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ദിലീപ് പറഞ്ഞു. ഫോണ്‍കോളുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി ഏപ്രില്‍ 20ന്, അമേരിക്കന്‍ ഷോയ്ക്ക് പോകുന്നതിന് മുന്‍പ് ഡിജിപിക്ക് പരാതി നല്‍കിയെന്നും ദിലീപ്. ബ്ലാക്ക്മെയില്‍ സ്വഭാവമുള്ള ഒരു കത്തും പള്‍സര്‍ സുനിയുടെ പേരില്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇയാളുമായി ഇതുവരെ യാതൊരു തരത്തിലുള്ള ബന്ധവും ഉണ്ടായിട്ടില്ലെന്നും ദിലീപ് പറഞ്ഞിരുന്നു.
ദിലീപും നാദിര്‍ഷയും മാധ്യമങ്ങളെ കണ്ട് തങ്ങള്‍ക്ക് പറയാനുള്ളത് അവതരിപ്പിച്ചതിന്റെ തൊട്ടുപിന്നാലെ പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിനയച്ചതെന്ന് കരുതപ്പെടുന്ന കത്ത് പുറത്തെത്തി.
തുടര്‍ന്നാണ് സിനിമയിലെ ക്ലൈമാക്സ് സീനുകളെ വെല്ലുന്ന രീതിയില്‍ ഇപ്പോള്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടാകുന്നത്.
Discussion about this post