തലശ്ശേരി: തലശ്ശേരി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത കലണ്ടര്‍ വിവാദത്തില്‍. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെയും സ്വാന്തന്ത്ര്യ സമര സേനാനികളുടെയും ചിത്രത്തിന്റെ സ്ഥാനത്ത് എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ചിത്രം.
‘എല്ലാവരും സ്കൂളിനൊപ്പം’ എന്ന തലക്കെട്ടിലാണ് കലണ്ടര്‍. ഓരോ ക്ലാസിലും നിര്‍ബന്ധമായി തൂക്കണമെന്ന നിര്‍ദേശത്തോടെ വിതരണം ചെയ്ത കലണ്ടര്‍ തെരഞ്ഞെടുപ്പ് പോസ്റ്ററിന് സമാനമായാണ് അച്ചടിച്ചിരിക്കുന്നത്. ദേശീയ നേതാക്കളുടെയും ദേശീയ ദിനാചരണങ്ങളുടെയും ചിത്രമാണ് സാധാരണ സ്കൂളുകളില്‍ പ്രദര്പ്പിക്കാറ്. എന്നാല്‍ സിപിഎം എംഎല്‍എ സ്വന്തം ചിത്രം വച്ചു കലണ്ടര്‍ അച്ചടിച്ചു വിതരണം നടത്തി കുട്ടികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയാണെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
‘നമ്മുടെ കുട്ടികള്‍ പൊതു വിദ്യാലയത്തിലേക്ക്’ എന്ന ആഹ്വാനവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംഎല്‍എയുടെ കുട്ടി അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന സ്വാശ്രയ സ്ഥാപനത്തിലാണ് പഠിക്കുന്നതെന്ന മാനേജ്മെന്റ് അസോസിയേഷന്റെ പ്രസ്താവന വന്നിട്ട് അധികനാളുകള്‍ ആയിട്ടില്ല.
Discussion about this post