ഡല്‍ഹി: കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന ചൈനയുടെ നിലപാട് നിരസിച്ച് ഇന്ത്യ. കശ്മിര്‍ വിഷയം പാക്കിസ്ഥാനുമായി നേരിട്ടു ചര്‍ച്ച നടത്തിക്കൊള്ളാമെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗേലി ഡല്‍ഹില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെയും മേഖലയുടെയും ലോകത്തിന്റെയും തന്നെ സമാധാനത്തെയും സുസ്ഥിരതയേയും തകര്‍ക്കുന്ന ഭീകരവാദമാണ് കാതലായ പ്രശ്‌നം. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ഒരു ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തങ്ങള്‍ തയ്യാറാണ്. കാശ്മിരില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിരന്തര സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ ചൈന മധ്യസ്ഥ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് ജെങ് ഷുവാങ് ബുധനാഴ്ച പ്രസ്താവിച്ചിരുന്നു. കശ്മിരില്‍ നടക്കുന്ന സംഘട്ടനങ്ങള്‍ ഇരുരാജ്യങ്ങളുടെ മാത്രമല്ല, മേഖലയുടെ തന്നെ സമാധാനത്തെയും സുസ്ഥിരതയേയും ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post