ഡല്‍ഹി : അടല്‍ ബിഹാരി വാജ്പേയി മഹാനായ രാജ്യതന്ത്രജ്ഞനാണെന്നും അദ്ദേഹം ഭാരതരത്നയ്ക്ക് അദ്ദേഹം തികച്ചും അര്‍ഹനാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . ട്വിറ്ററിലൂടെയായിരുന്നു മമ്തയുടെ അഭിനന്ദനം. അടല്‍ജിക്ക് ഭാരതരത്ന ലഭിച്ചതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മമത പറഞ്ഞു.
1999 ലെ വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന മമത ബാനര്‍ജി വാജ്പേയിയോട് അടുത്ത സൗഹൃദം പുലര്‍ത്തിയ സഖ്യകക്ഷി നേതാവായിരുന്നു.ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും വാജ്പേയിക്ക് ഭാരതരത്ന ലഭിച്ചതിനെ അഭിനന്ദിച്ചിരുന്നു.
Discussion about this post