ഡല്‍ഹി: രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അനുവദിക്കില്ലെന്നും ഇതിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പശുവിന്റെ പേരില്‍ നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് രാഷ്ട്രീയ, മത മാനങ്ങള്‍ നല്‍കരുതെന്ന് പറഞ്ഞ അദ്ദേഹം ഇക്കാര്യത്തില്‍ രാജ്യ താത്പര്യത്തിന് ഉതകുന്ന യാതൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ ജൂണ്‍ 30ന് നടത്തിയ പ്രസ്തവനയിലും ഗോരക്ഷയുടെ പേരില്‍ ആരുടെയും ജീവനെടുക്കാന്‍ ഒരാള്‍ക്കും അവകാശമില്ലെന്ന് പറഞ്ഞിരുന്നു. ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ഗോരക്ഷയുടെ പേരില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പരാമര്‍ശം.
Discussion about this post