ഇന്ത്യന്‍ രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിന് ഇന്ത്യന്‍ ജനപ്രതിനിധികള്‍ വോട്ട് രേഖപ്പെടുത്തിയ ദിനമായിരുന്നു ഇന്ന്. വോട്ട് രേഖപ്പെടുത്തുന്നതിനായി ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ രാഹുലാണ് ഇന്ന് ട്വിറ്ററിലെ ട്രോളര്‍മാരുടെ താരമായത്.
എല്ലാ പാര്‍ലമെന്റ് അംഗങ്ങളും സഭയെ വന്ദിക്കുന്ന ദൂരദര്‍ശനില്‍ വന്ന ദൃശ്യമാണ് ചര്‍ച്ചയായത്. എല്ലാ അംഗങ്ങളും പ്രണാമം അര്‍പ്പിച്ച് തലകുനിച്ചും, വണങ്ങിയും നില്ക്കുമ്പോള് ഇതൊന്നും തനിക്ക് ബാധകമല്ല എന്ന ഭാവത്തില്‍ നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്ത് പാര്‍ലമെന്റ് എന്നിങ്ങനെ നിരവധി പരിഹാസങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
https://twitter.com/indiantweeter/status/886839355116888065?ref_src=twsrc%5Etfw&ref_url=http%3A%2F%2Freadindiaright.com%2Fraga-becomes-twitteratis-center-jokes-picture-day-1-parliament-session-appeared-dd%2F
Discussion about this post