ഡല്‍ഹി: കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകും. വൈകിട്ട് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
യോഗം ഐകകണ്‌ഠേനയാണ് തീരുമാനമെടുത്തത്. നിലവില്‍ കേന്ദ്ര നഗരവികസനവകുപ്പ് മന്ത്രിയാണ് അദ്ദേഹം
മറ്റൊരു പേരും യോഗത്തില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായ്ഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്.
തെക്കേ ഇന്ത്യയില്‍ നിന്നൊരാള്‍ ഉപരാഷ്ട്രപതിയാകണം എന്ന പാര്‍ട്ടി തീരുമാനമാണ് വെങ്കയ്യ നായിഡുവിന് കാര്യങ്ങള്‍ അനുകൂലമാക്കിയതെന്നാണ് വിലയിരുത്തല്‍.
രാജ്യസഭ നിയന്ത്രിക്കാന്‍ അനുഭവ സമ്പന്നനായ ഒരാളെത്തന്നെ വേണം എന്നതും നായിഡുവിനെ പരിഗണിക്കാന്‍ ഇടയാക്കി. മികച്ച പാര്‍ലമെന്റേറിയന്‍, മികച്ച കേന്ദ്ര മന്ത്രി എന്ന നിലയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് അദ്ദേഹം.
രാജ്യസഭയെ സുഗമമായി മുന്നോട്ട് കൊണ്ടു പോകാന്‍ വെങ്കയ്യനായിഡുവിന് എളുപ്പം സാധിക്കുമെന്നതും പ്ല്‌സ പോയിന്റാണ്. ആര്‍എസ്എസ് ആശയങ്ങളോട് യോജിച്ചുപോകുന്ന വ്യക്തിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതും, മറ്റ് കക്ഷികള്‍ക്ക് കൂടി താല്‍പര്യമുള്ളയാളെ വേണം എന്നതും വെങ്കയ്യയുടെ സ്ഥാനാര്‍ത്ഥി തീരുമാനത്തെ സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍
Discussion about this post