ആഗ്ര: വയോധികര്ക്ക്ും രോഗികള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയും മതചടങ്ങുകളും ബജ്റംഗ്ദള്‍ തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ആഗ്രയിലെ ക്രിസ്തീയ മിഷണറിമാര്‍ സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പ്രാര്‍ത്ഥിയ്ക്കാനുള്ള സ്വാതന്ത്ര്യത്തെ ഹിന്ദു സംഘടന തടയുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ മാര്‍ച്ച് 27 ന് ആഗ്രയിലെ അനില്‍ ജതവ് എന്നയാളുടെ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങ് ഒരുസംഘം അലങ്കോലമാക്കുകയും പാസ്റ്റര്‍മാരെ കയ്യേറ്റം നടത്തുകയും ചെയ്തെന്ന് ആരോപണമുയര്‍ന്നിരുന്നു. അജ്ഞാതരായ ഏതാനും പ്രവര്‍ത്തകര്‍ക്ക് എതിരെ മിഷണറിമാര്‍ പോലീസില്‍ പരാതി സമര്‍പ്പിച്ചത്. അനില്‍ ജതവിന്റെ കുടുംബത്തെ ക്രിസ്തുമതത്തിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയതായി ചിലര്‍ ആരോപിച്ചിരുന്നു. ഇതേ കാരണമാണ് മിഷണറിമാരെ മര്‍ദ്ദിക്കുന്നതിനും ഇടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post