കൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീനയെ സ്ഥലം മാറ്റി. തലശേരി ബ്രണ്ണന്‍ കോളജിലേക്കാണ് സ്ഥലം മാറ്റിയത്. മഹാരാജാസ് കോളേജ് പുതിയ പ്രിന്‍സിപ്പലായി ഡോ. പി.എസ്. അജിത സ്ഥാനമേല്‍ക്കും. കൊടുവള്ളി കോളേജില്‍ നിന്നാണ് അജിത സ്ഥലം മാറിയെത്തുന്നത്.
നേരത്തെ, മഹാരാജാസ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കെതിരേ കര്‍ശന നടപടികള്‍ കൈക്കൊണ്ടതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഏറെ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. ഇതിനിടെ പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നത് ആണുങ്ങളുടെ ചൂട് പറ്റാനാണെന്ന പ്രിന്‍സിപ്പലിന്റെ പരാമര്‍ശം വിവാദമായി. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതിലേക്കു കാര്യങ്ങളെത്തി.
കോളജ് ഹോസ്റ്റലില്‍നിന്നു മാരകായുധങ്ങള്‍ പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുപ്പിച്ച നടപടിയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. മുഖ്യമന്ത്രി സഭയില്‍ ഈ സംഭവത്തിന് മറുപടി പറയേണ്ടിവന്നു.
Discussion about this post