തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂര്‍ പഞ്ചായത്ത് ഊരൂട്ടമ്പലം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ജയം. ഇടത് മുന്നണിയില്‍ നിന്ന് ബിജെപി വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. നിലവിലെ സീറ്റ് നഷ്ടപ്പെ്ട്ടതിന് പുറമെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 26 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ആണ് ബിജെപി തോല്പിച്ചത്.
സിപിഎം അംഗമായ എസ് ദീപുവിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത് . ബിജെപിയുടെ ശ്രീമിഥുന്‍ ആണ് വിജയിച്ചത്.
ഇതോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി . ബിജെപിക്ക് ഒന്‍പത് സീറ്റും കോണ്‍ഗ്രസിന് എട്ടു സീറ്റുമാണുള്ളത് ഇടതുമുന്നണിക്ക് മൂന്ന് അംഗങ്ങളുണ്ട് . നേരത്തെ പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്ന ബിജെപിയെ ഇടതുമുന്നണിയും കോണ്‍ഗ്രസും കൂടി ചേര്‍ന്ന് അവിശ്വാസം കൊണ്ടുവന്ന് ഭരണത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
കണ്ണൂര്‍ പയ്യന്നൂര്‍ പയ്യാവൂര്‍ വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു, കാസര്‍ഗോഡ് കടപ്പുറം വാര്‍ഡിലും യുഡിഎഫ് ജയിച്ചു.
Discussion about this post