കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കേക്കുനി ബിജീഷ് (38) ആണ് പാർട്ടി ഓഫീസിനുള്ളിൽ വച്ച് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് പ്രതി ബിജീഷ്. ചിങ്ങപുരത്തുള്ള സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഓഫീസിനുള്ളിൽ മറ്റാരുമില്ലാത്ത സമയം ബിജീഷ് കൂടെയുണ്ടായിരുന്ന ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.








