കൊച്ചി: താര സംഘടനയായ ‘അമ്മ’ താര നിശയുടെ മറവില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്. താര നിശകള്‍ക്കായി കിട്ടിയ എട്ട് കോടിയിലധികം രൂപയുടെ പ്രതിഫലം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വകമാറ്റിയാണ് നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തിയത്.
അതേസമയം നികുതി വെട്ടിപ്പിനെതിരായ നടപടിക്കെതിരെ ആദായ നികുതി വകുപ്പിന്റെ അപ്പീല്‍ അതോറിറ്റിയെ അമ്മ സമീപിച്ചിരിക്കുകയാണ്. റിക്കവറി അടക്കമുള്ള നടപടിക്കെതിരെ ഇടക്കാല സ്റ്റേയും ഹൈക്കോടതിയില്‍നിന്ന് അമ്മ വാങ്ങിയിട്ടുണ്ട്.
എട്ട് കോടിയിലധികം വന്നുവെങ്കിലും കേവലം രണ്ട് കോടി രൂപ മാത്രമാണ് വരവ് വച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി തുക ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചുവെന്നാണ് അമ്മയുടെ വിശദീകരണം. എന്നാല്‍ ഇതിന്റെ കണക്കും പൂര്‍ണമായും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല.
ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് ഒരു സ്വകാര്യ ചാനലിന് ലഭിച്ചു. അതിനിടെ അമ്മയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്ന് പി ടി തോമസ് എം എല്‍ എ ആരോപിച്ചു. നികുതി വെട്ടിപ്പു കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post