ഡല്‍ഹി: നിയുക്ത ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സെക്രട്ടറിയായി സഞ്ജയ് കോത്താരി ചുമതലയേല്‍ക്കും. 1978 ബാച്ചിലെ ഹരിയാന കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിരമിച്ചത്. പബ്‌ളിക് എന്റര്‍പ്രൈസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി സേവനം അനുഷ്ടിച്ച് വരികയായിരുന്നു.
മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ അശോക് മാലിക് രാഷ്ട്രപതിയുടെ മാദ്ധ്യമ സെക്രട്ടറിയാകും. ജോയിന്റ് സെക്രട്ടറിയായി ഗുജറാത്ത് കേഡര്‍ ഐ.എഫ്.എസ് ഓഫീസര്‍ ഭരത് ലാലും നിയമിതനാകും.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ മന്തിസഭാ സമിതിയാണ് നിയമനം നടത്തിയത്. രണ്ടു വര്‍ഷത്തേക്കാണ് എല്ലാവരുടെയും നിയമന കാലാവധി.
Discussion about this post