ബംഗളൂരു: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് എന്‍ഐഎ കോടതി. ആഗസ്റ്റ് ഒന്നു മുതല്‍ 20 വരെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിയുടെ ആവശ്യം.
എന്നാല്‍ രോഗിയായ അമ്മയെ സന്ദര്‍ശിക്കുന്നതിന് മദനിക്ക് കേരളത്തിലേക്ക് പോകാം. ആഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് വരെയാണ് മദനിക്ക് അമ്മയെ സന്ദര്‍ശിക്കാന്‍ കോടതി അനുമതി നല്‍കിയത്. ആഗസ്റ്റ് ഒമ്പതിനാണ് മകന് ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹം നിശ്ചയിച്ചിട്ടുള്ളത്. നേരേത്ത മകളുടെ കല്യാണത്തിനും ഉമ്മയെ സന്ദര്‍ശിക്കുന്നതിനും നാട്ടിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ബംഗളൂരു സ്ഫോടനക്കേസില്‍ വിചാരണത്തടവുകാരനായ മദനി നിലവില്‍ ജാമ്യത്തില്‍ നഗരത്തിലെ ഫ്ലാറ്റിലാണ് താമസം. എന്നാല്‍ കോടതി നടപടിയില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാന വ്യാപകമായി പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മദനിയോട് കാട്ടുനീതിയാണ് കോടതികളും സര്‍ക്കാരുകളും സ്വീകരിക്കുന്നതെന്നും പിഡിപി നേതൃത്വം ആരോപിച്ചു.
Discussion about this post