കോട്ടയം: ഇന്ത്യയിലെ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പാക്ക് വംശജയ്ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സഹായം. കൊല്ലം സ്വദേശിയായ ഡോ. വനേസ ഫ്രാന്‍സിസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് പൗരത്വമുള്ള ഡോ. ഹന്ന റഫീഖിന് വിദേശകാര്യമന്ത്രാലത്തിന്റെ സഹായം ലഭിച്ചത്.
ഹന്നയുടെ പിതാവ് പാക്കിസ്ഥാന്‍ പൗരന്‍ ആയതിനാല്‍ വീസ അപേക്ഷ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ നിരസിക്കുകയായിരുന്നു.പിന്നീട് പ്രാദേശിക വിലാസം വച്ച് കൊച്ചിയില്‍ നിന്ന് അപേക്ഷിക്കാന്‍ പറഞ്ഞത് അനുസരിച്ച് അപേക്ഷ നല്‍കിയെങ്കിലും തീരുമാനത്തില്‍ അയവുണ്ടായില്ല.
തുടര്‍ന്ന് സുഷമ സ്വരാജിനോടു ട്വിറ്ററിലൂടെ ഹന്ന സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. സുഷമയുടെ സഹായത്താല്‍ ജൂലൈ 23ന് നടന്ന എറണാകുളത്തു വച്ചുനടന്ന വിവാഹത്തില്‍ ഹന്നയ്ക്കും പങ്കെടുക്കാനായി.
Discussion about this post