തിരുവനന്തപുരം :ബാലരാമപുരത്ത് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം. ഇരുവിഭാഗവും പര്സ്പരം കല്ലേറു നടത്തിയതിനെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. അതേസമയം എം.വിന്‍സന്റ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് ബാലരാമപുരത്ത് രാപ്പകല്‍ സമരം തുടങ്ങി. വിന്‍സന്റ് സ്ഥാനത്ത് തുടരുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ അപമാനമാണെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന് പറഞ്ഞു. എംഎല്‍എയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസും പ്രതിഷേധവുമായി എല്‍ഡിഎഫും സമരം തുടങ്ങിയിരിക്കുന്നതിനാല്‍ ബാലരാമപുരത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.
Discussion about this post