തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസിന് നേരെ ആക്രമണം നടത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്.
‘സംസ്ഥാനത്ത് ക്രമസമാധാനനില പാടെ തകര്‍ന്നിരിക്കുന്നു. മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണ്. അക്രമികളാരെന്ന് പകല്‍പോലെ വ്യക്തമായ സാഹചര്യത്തില്‍ അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറാണോ?’ രമേശ് ചോദിച്ചു.
ജില്ലാ സംസ്ഥാന നേതാക്കള്‍ ആയുധമെടുക്കുമ്പോള്‍ അത് സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് വ്യക്തമാണ്. സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യ കേരളം ഒന്നടങ്കം പ്രതിഷേധിക്കണം. സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ആയില്ലെങ്കില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആ ജോലിക്ക് പ്രാപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post