റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നിന്നും മൂന്ന് നക്‌സലുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെ അറസ്റ്റ് ചെയ്തത്. നാരായണ്‍പൂരിലെ സര്‍ഗിപാല്‍, ദേവഗണ്‍ എന്നീ മേഖലകളില്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്, റിസര്‍വ്വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് തുടങ്ങിയ സുരക്ഷാ സേനങ്ങള്‍ സംയുക്തമായാണ് ഇവരെ അറസ്റ്റ് ചെയ്തത്.
സോനു നേതം, ശങ്കര്‍ ഹേമ്ല, സുരേഷ് മര്‍ക്കാം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും തിര നിറച്ച തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം സോന്‍പൂരില്‍ യാത്രക്കാരുമായി സഞ്ചരിച്ച ബസ് കത്തിച്ച കേസില്‍ പങ്കുണ്ടെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ബസ് കത്തിച്ചതുള്‍പ്പെടെ നിരവധി കൃറ്റകൃത്യങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post