ഡല്‍ഹി: പിഡിപി ചെയര്മാന് മദനിക്ക് മകന്റെ കല്യാണത്തിന് പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതി നല്കി. ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെ കേരളത്തില്‍ തങ്ങാന്‍ മദനിക്ക് സുപ്രീംകോടതി അനുമതി നല്കി. കേരള സന്ദര്‍ശനത്തിലെ സുരക്ഷയിലെ ചെലവ് മദനി വഹിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
മദനിക്ക് അനുമതി നല്‍കുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മദനി പോകുമ്പോള്‍ വരുന്ന ചെലവ് വഹിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ചെലവ് വഹിക്കാന്‍ തങ്ങള്‍ തയാറാണെന്ന് മദനിയുടെ അഭിഭാഷകന് കോടതിയെ അറിയിച്ചതോടെയാണ് വിഷയത്തില്‍ തീരുമാനമായത്. ഓഗസ്റ്റ് ഒമ്പതിന് തലശ്ശേരിയില്‍ വച്ചാണ് മദനിയുടെ മകന് ഉമര്‍ മുക്താറിന്റെ വിവാഹം.
Discussion about this post