ഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. എണ്ണല്‍ പൂര്‍ത്തിയായാല്‍ മുഴുവന്‍ വിവരങ്ങളും പുറത്തുവിടുമെന്ന് ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. അസാധു നോട്ടുകള്‍ ജൂലൈ മാസത്തിലാണ് റിസര്‍വ് ബാങ്കിലെത്തിയത്. ബില്യണ്‍ കണക്കിന് നോട്ടുകളുള്ളതിനാല് എണ്ണാന്‍ സമയമെടുക്കുമെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
നേരത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലും അസാധു നോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് പാര്‍ലമെന്റ് സാമ്പത്തിക സ്റ്റാന്‍ഡിങ് കമ്മിറ്റി മുമ്പാകെ അറിയിച്ചിരുന്നു. നവംബര്‍ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകള്‍ നിരോധിച്ചത്.
Discussion about this post