Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഒരേസമയം ധാര്‍ഷ്ട്യവും ഭീരുത്വവുമുള്ള വ്യക്തിയാണ് പിണറായി വിജയനെന്ന് എം എം ഹസ്സന്‍

by Brave India Desk
Aug 2, 2017, 04:53 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. ഒരേസമയം ധാര്‍ഷ്ട്യവും ഭീരുത്വവുമുള്ള വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എം.എം.ഹസന്‍ പറഞ്ഞു. ഗവര്‍ണര്‍ വിളിച്ചയുടന്‍ രാജ്ഭവനിലെത്തിയത് പിണറായിയുടെ ഭീരുത്വത്തിന് തെളിവാണ്. അല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന പേടി അദ്ദേഹത്തിന് ഉണ്ടായി. അധികാരമോഹമുള്ള ആളാണ് പിണറായി. ഇതെല്ലാം വാര്‍ത്തയായി വന്നതിന്റെ പേരിലാണ് മാധ്യമങ്ങളോട് ഇത്രയും ധാര്‍ഷ്ട്യം കാട്ടിയതെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

ആഭ്യന്തര വകുപ്പ് തീര്‍ത്തും പരാജയമാണ്. പുലിവിജയനെന്നും മറ്റും വിശേഷിപ്പിച്ച പിണറായി വെറും കടലാസ് പുലിയായി മാറിയിരിക്കുന്നു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് തങ്ങള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അഴിമതി സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടണം. ഏഴ് മാസത്തിനുള്ളില്‍ 414 പേരാണ് പനിമൂലം മരിച്ചത്. എന്നിട്ടും സര്‍ക്കാര്‍ നിസംഗത കാട്ടുന്നു. ബി.ജെ.പി പ്രവര്‍ത്തകന്റെ മരണത്തിന് കിട്ടിയ ഗൗരവം ഈ പനിമരണങ്ങള്‍ക്ക് കിട്ടിയില്ല. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയാണ് വേണ്ടത്.

സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നിയമവഴി സ്വീകരിക്കും. ആഗസ്റ്റ് ആറിന് മുഖ്യമന്ത്രി വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആള്‍ പാര്‍ട്ടി മീറ്റിംഗ് എന്ന് പറഞ്ഞിട്ട് ടു പാര്‍ട്ടി മീറ്റിംഗാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ആക്രമിച്ച പാര്‍ട്ടിയും ആക്രമണത്തിന് ഇരയായ പാര്‍ട്ടിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം മറ്റുള്ളവരെ ചര്‍ച്ചയ്ക്കുവിളിക്കുന്നതില്‍ എന്താണ് അര്‍ത്ഥമെന്നും ഹസന്‍ ചോദിച്ചു.

 

Tags: m m hassan
ShareTweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies