ഡല്‍ഹി: ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. റെയില്‍വെ സഹമന്ത്രി രജന്‍ ഗോഹെയ്ന്‍ രാജ്യസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. റെയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം അറിയിച്ചു.
ട്രെയിന്‍ യാത്രക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന തരത്തില്‍ ഒരു ശിപാര്‍ശയും ലഭിച്ചിട്ടില്ല. മുതിര്‍ന്ന പൗരന്‍മാരുടെ ടിക്കറ്റുകള്‍ക്ക് ജനുവരി ഒന്നു മുതല്‍ ആധാര്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതും നിര്‍ബന്ധമല്ലെന്നും മന്ത്രി അറിയിച്ചു.
Discussion about this post