ഡല്‍ഹി:വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുത്ത്. 556 വോട്ടുകള്‍ നേടിയാണ് വെങ്കയ്യനായിഡു വിജയിച്ചിരിക്കുന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാലകൃഷ്ണ ഗാന്ധി 244 വോട്ട് നേടി .ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതിയാണ് വെങ്കയ്യനായിഡു
പാര്‍ലമെന്റിന്റെ ഇരു സഭകളും ചേരുന്ന ഇലക്ട്രല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. 790 വോട്ടുകളുള്ള ഇലക്ട്രല്‍ കോളേജില്‍ ഇന്നുച്ചയ്ക്ക് ഒരു മണി വരെ 713 വോട്ടുകളാണ് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി പോളിംഗിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനി, തുടങ്ങിയ പ്രധാന നേതാക്കളും ഉച്ചയ്ക്കു മുന്നേ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എംപിയും വോട്ട് രേഖപ്പെടുത്താനെത്തി. ലോകസഭയില്‍337 അംഗങ്ങളും രാജ്യസഭയില്‍ 80 അംഗങ്ങളും ഉള്ള എന്‍ഡിഎ മികച്ചൊരു വിജയമാണ് തങ്ങളുടെ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിന് പ്രതീക്ഷിക്കുന്നത്.
. എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉപരാഷ്ട്പതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയിരുന്നു.
Discussion about this post