ഡല്‍ഹി: ഉപരാഷട്രപതി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വോട്ട് ചോര്‍ച്ച. 516 വോട്ടുകള്‍ നേടിയാണ് വെങ്കയ്യനായിഡു വിജയിച്ചത്. കരുതിയതിലും 32 വോട്ടുകള്‍ അധികം നേടിയാണ് വെങ്കയ്യ നായിഡുവിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധി 244 വോട്ടുകളാണ് നേടിയത്.
എന്‍ഡിഎ സഖ്യത്തിന് പുറമേ എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും നിതീഷ് കുമാറിന്റെ ജെഡിയുവും വെങ്കയ്യനായിഡുവിന് വോട്ട് ചെയ്തു.ലോക്‌സഭയില്‍ 281 അംഗങ്ങളാണ് ബിജെപിക്കുള്ളത്. എന്‍ഡിഎയ്ക്ക് 338 അംഗങ്ങളാണ് ആകെ ഉള്ളത്. കോടതി വിധിയുള്ളതിനാല്‍ ബിജെപി എംപി ചേദി പാസ്വാന് വോട്ട് ചെയ്യാനായില്ല.
മുസ്ലീം ലീഗിന്റെ രണ്ട് എംപിമാര്‍ ഉള്‍പ്പെടെ 14 പേര്‍ വോട്ട് ചെയ്തില്ല. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 771 എംപിമാര്‍ വോട്ട് രേഖപ്പെടുത്തി.
വിമാനം വൈകിയതിനെ തുടര്‍ന്നാണ് മുസ്ലീം ലീഗിന്റെ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ കൃത്യസമയത്ത് എത്താനാകാഞ്ഞത്. മനപ്പൂര്‍വ്വം വിമാനം വൈകിപ്പിച്ചെന്ന് ആരോപണവും ഉയരുന്നുണ്ട്.
Discussion about this post