തിരുവനന്തപുരം: സിപിഎം അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിലും കൗണ്‍സിലര്‍മാരുടെയും മറ്റ് ബിജെപി നേതാക്കളുടെയും വീട് ആക്രമിച്ചതിലും ആര്‍എസ്എസ് കാര്യവാഹ് രാജേഷിനെ കൊലപ്പെടുത്തിയതിലും സിപിഎമ്മിന് പൂര്‍ണ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അക്രമങ്ങള്‍ക്കെല്ലാം പോലീസ് ഒത്താശ ചെയ്യുകയാണ്. പോലീസ് പോലീസിന്റെ ജോലിയല്ല ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരായാണ് അവര്‍ പെരുമാറുന്നത്. സിപിഎം ക്രിമിനലുകള്‍ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണ് പോലീസ്. കുറ്റവാളികളായ പോലീസുകാരെ ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല. പോലീസ് നല്കുന്ന വിവരങ്ങള്‍ അനുസരിച്ചാണ് സിപിഎം ക്രിമിനലുകള്‍ ബിജെപിക്കു നേരെ അക്രമം അഴിച്ചുവിടുന്നത്.
അക്രമികളെ തടയാന്‍ പോലീസ് ശ്രമിക്കുന്നില്ല. ഇതിനുള്ള തെളിവുകള്‍ ബിജെപി ഓഫീസിന് മുന്നിലെ സിസിടിവ് ക്യാമറ ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്ത് നിന്നും കോണ്‍ഗ്രസ് അംഗം കെ.മുരളീധരനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. പോലീസ് മത്രം വിചാരിച്ചാല്‍ എല്ലാം ശരിയാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
Discussion about this post