കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 22 വരെയാണ് നീട്ടിയത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്.
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയില്‍ എത്തിയില്ല. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് നീട്ടുകയായിരുന്നു.
ദിലീപിന്റെ അഭിഭാഷകന് നാളെ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തൃശ്ശൂരിലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന നടിയെ തട്ടിക്കൊണ്ടു പോവുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.
നേരത്തെ ജൂലായ് 15 ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഓഗസ്റ്റ് എട്ടുവരെയായിരുന്നു അന്ന് റിമാന്‍ഡ് ചെയ്തത്.
Discussion about this post