ഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ആറു വിദേശ വിദേശയാത്രയ്ക്ക് പ്രത്യേക സംരക്ഷണം ഗ്രൂപ്പ് (എസ്പിജി) സുരക്ഷാ സ്വീകരിച്ചിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിംഗ് പറഞ്ഞു.കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധിയ്ക്ക് നേരെ ഗുജറാത്തില്‍ ആക്രമണം ഉണ്ടായിരുന്നു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ പാര്‍ലമെന്‌റില്‍ ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് രാജ്‌നാഥ്‌സിംഗിന്റെ മറുപടി.
കഴിഞ്ഞ രണ്ടു വര്‍ഷമായി, രാഹുല്‍ ഗാന്ധി 6 വിദേശ പര്യടനങ്ങളില്‍ 72 ദിവസം പുറത്തായിരുന്നു എന്നാല്‍ ഈ സമയത്ത് എസ്പിജി സുരക്ഷ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും രാജ്‌നാഥ്‌സിംഗ് ചോദിച്ചു. രാഹുല്‍ ഗാന്ധി വിദേശയാത്രകളെ മറച്ചുവെയ്ക്കാനാണ് ഇത് ചെയ്യുന്നത്. ഇത് എസ്പിജി നിയമത്തിന്റെ ലംഘനം മാത്രമല്ല, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തില്‍ സുരക്ഷാ ചുമതലയുള്ള എസ്പിയുടെ വാക്കുകളെ അവഗണിച്ചാണ് യാത്ര തുടര്‍ന്നത്. പേര്‍സണല്‍ സെക്രട്ടറിയുടെ ഉപദേശം മാത്രമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത് ഇതാണു സുരക്ഷാ വീഴ്ചയുണ്ടാകാന്‍ കാരമമായതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി
Discussion about this post