ഡല്‍ഹി: രാജ്യത്തെ 331 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെക്യൂരിട്ടീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്കി. കേന്ദ്ര സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ട 331 കമ്പനികളെ ഈ മാസം വ്യാപാരം നടത്താന്‍ അനുവദിക്കില്ലെന്ന് സെബി ആഗസ്റ്റ് ഏഴിന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ബിഎസ്ഇ സെന്‍സെക്സ്, നിഫ്റ്റി എന്നിവയുടെ വ്യാപാരത്തില്‍ ഇടിവുണ്ടായി. സെന്‍സെക്സ് 0.5 ശതമാനവും നിഫ്റ്റി 0.48 ശതമാനം ഇടിഞ്ഞിരുന്നു.
രാജ്യത്തെ 331 കമ്പനികള്‍ വ്യാജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസമാണ് വാര്‍ത്ത പുറത്തുവിട്ടത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ ഇവ കടലാസുകളില്‍ മാത്രമുള്ള വ്യാജ കമ്പനികളാണെന്ന് കണ്ടെത്തിയത്. അതേസമയം ഈ കമ്പനികളുടെ ഓഹരികളുടെ മൂല്യം ബിഎസ്ഇയില്‍ 12,000 കോടിയാണ്.
പ്രകാശ് ഇന്‍ഡസ്ട്രീസ്, എസ്ക്യൂഎസ് ബിഎഫ്എസ്ഐ, പര്‍സ്വന്ത് ഡവലപ്പേഴ്സ് പിന്‍കോണ്‍ സ്പിരിറ്റ്സ്,സ ഗല്ലന്റ് ഇസ്പത്, ജെ. കുമാര്‍ ഇന്‍ഫ്ര, ദ്വിതിയ ട്രേഡിങ്. ആധുനിക് ഇന്‍ഡസ്ട്രീസ്, വിബി ഇന്‍ഡസ്ട്രീസ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖ കമ്പനികള്‍.
Discussion about this post