ഡല്‍ഹി: വൈക്കം സ്വദേശി അഖിലയുടെ മതം മാറ്റിയുള്ള വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവില്‍ നിര്‍ണായക നീക്കവുമായി സുപ്രിം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍. അഖിലയുടെ മതം മാറ്റ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സിബിഐ അല്ലങ്കില്‍ എന്‍ഐഎ കേസ് അന്വേഷിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
എന്‍ഐഎയുടെയും സിബിഐയുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ സംയുക്ത സമിതി കേസ് അന്വേഷിക്കണം. കേരളാ പോലീസിന്റെ കൈവശമാണ് കേസുമായി ബന്ധപ്പെട്ട രേഖകളെന്നും കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ആവശ്യത്തില്‍ ഉച്ചക്ക് രണ്ടുമണിക്ക് കോടതി നിലപാട് വ്യക്തമാക്കും.
കോടതിയുടെ കസ്റ്റഡിയിലായിരിക്കെ നടത്തിയ വിവാഹം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ വിധിക്കെതിരെ ഹാദിദയയെ വിവാഹം കഴിച്ചിരുന്ന ഷെഹിന്‍ ജഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഷെഫിന്‍ ജഹാന് ഐഎസുമായി ബന്ധമുണ്ടെന്ന് വാദം ഹാദിയയുടെ രക്ഷിതാക്കള്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്‍ഐഎ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
.കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കണ്ടെത്തിയ കാര്യങ്ങള്‍ ഗൗരവതരമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ഹാദിയ, ഷെഫിന്‍ ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. വളരെ ഗൗരവകരമായ പരാമര്‍ശങ്ങളും ഉത്തരവില്‍ ഹൈക്കോടതി പുറപ്പെടുവിച്ചിരുന്നു. മതം മാറ്റത്തിലും മറ്റും ചില സംഘടനകള്‍ക്കുള്ള പങ്ക് അക്കമിട്ടു നിരത്തിയ കോടതി വിവാഹം കഴിച്ച ഷെഹീന്റെ എസ്ഡിപിഐ ബന്ധവും ക്രിമനല്‍ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന കേന്ദ്രനിലപാട് കേരളത്തിലെ പല മതം മാറ്റിയുള്ള വിവാഹങ്ങളെയും പുനപരിശോധനയ്ക്ക് ഇടയാക്കും. അഖിലയെ മതം മാറ്റിയതുമായി ബന്ധപ്പെട്ടവരുടെ സംഘടന ബന്ധം അന്വേഷണത്തില്‍ വരുന്നതോടെ ഇവര്‍ മതം മാറ്റിയ മറ്റ് കേസുകളും അന്വേഷണത്തില്‍ വരും. ഇതോടെ കേരളത്തില്‍ ലൈവ് ജിഹാദ് ഉണ്ടെന്ന ആരോപണം തെളിയുമെന്നാണ് ഹിന്ദു സംഘടനകളുടെ അവകാശവാദം. ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റി വിവാഹം കഴിച്ച് തീവ്രവാദ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന മുന്‍കാല കേസുകളും ചര്‍ച്ചയില്‍ വരും. കേരളത്തിലെ മഞ്ചേരി സത്യസരണി പോലുള്ള മതം മാറ്റ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലും പരിശോധനയിലും ഉള്‍പ്പെടും.
ഇത്തരം കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഹിന്ദു സംഘടനകള്‍ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ അഖില കേസില്‍ വിഷയം സുപ്രിം കോടതിയില്‍ ഉന്നയിച്ചതോടെ മുസ്ലിം തീവ്രവാദ സംഘടനകളുടെ നില പരുങ്ങലിലാകും. അന്വേഷണം നടന്നാല്‍ പല മതപണ്ഡതരും നേതാക്കന്മാരും കുടുങ്ങുന്ന സാഹചര്യമുണ്ടാകും. കേരള സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്ക് അനുകൂലമായ നിലപാടാണ് കാലങ്ങളായി പുലര്‍ത്തുന്നത്. സംസ്ഥാന പോലിസിനെയും കേന്ദ്രനിലപാട് പ്രതികൂട്ടിലാക്കും.
Discussion about this post