ഡല്‍ഹി: രാജ്യത്തെ മുസ്ലിംകള്‍ക്കിടയില്‍ ആധിയും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്നുവെന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ പരാമര്‍ശത്തിനു മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. മതേതരത്വത്തിന്റെ മികച്ച മാതൃകയാണ് ഇന്ത്യയെന്നും ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്ന പ്രചാരണം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യ പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തത്വത്തിലാണു മുന്നോട്ടു നീങ്ങുന്നത്. എന്നാല്‍ ചിലര്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
അതേസമയം, സര്‍ക്കാര്‍ നയങ്ങളെ പ്രതിപക്ഷത്തിനു സ്വതന്ത്രമായി വിമര്‍ശിക്കാനായില്ലെങ്കില്‍ ജനാധിപത്യം ദുര്‍ഭരണത്തിലേക്കു വഴിമാറുമെന്ന് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ഹാമിദ് അന്‍സാരി തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന സംരക്ഷണത്തിലൂടെയാണ് ജനാധിപത്യം സമുന്നതമാകുന്നത്. അതേസമയം, ന്യൂനപക്ഷങ്ങള്‍ക്കും അവരുടേതായ ഉത്തരവാദിത്തമുണ്ടെന്നും ഹാമിദ് അന്‍സാരി പറഞ്ഞിരുന്നു.
Discussion about this post