ഡല്‍ഹി: ദോക്‌ലാ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന നിരന്തര ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ ചൈന 800 സൈനികരെ കൂടി വിന്യസിച്ചതായി റിപ്പോര്‍ട്ട്. ദോക്‌ലായില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയായി ഇവര്‍ക്കായി 80 ടെന്റുകളും നിര്‍മിച്ചിട്ടുണ്ട്.
സിക്കിം അതിര്‍ത്തിയില്‍ നേരത്തെ 300 സൈനികരെ വിന്യസിച്ചിരുന്നു. ഇതു കൂടാതെയാണ് 800 പേരെ കൂടി വിന്യസിച്ചിരിക്കുന്നത്.
ദോക്‌ലാ ചൈനയുടെ ഭാഗമാണെന്നും ഇവിടെ വിന്യസിച്ച 53 സൈനീകരെ പിന്‍വലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി അടുത്തിടെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് സൈന്യം പ്രകോപനപരമായ ഒന്നും ഇതുവരെ ചെയ്തിട്ടില്ലെന്ന് കരസേന അറിയിച്ചു.
എന്നാല്‍ പ്രദേശത്ത് സൈന്യത്തിന്റെ വാര്‍ഷിക പരിശീലനം നടന്നു കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ ഭാഗമായി പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ആരംഭിച്ച റോഡ് നിര്‍മാണം അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് 50 ദിവസത്തോളമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതിനിടെ ദോക്‌ലാ ചൈനയുടേതാണെന്ന വാദം ഭൂട്ടാന്‍ തള്ളി. തങ്ങളുടെ അതിര്‍ത്തി പ്രദേശമല്ലെന്ന് ഭൂട്ടാന്‍ അറിയിച്ചതായുള്ള ചൈനയുടെ പ്രസ്താവന ഭൂട്ടാന്‍ തള്ളി. കൂടാതെ തിംഫുവുമായി ബന്ധപ്പെട്ട് ചൈനയുമായി അതിര്‍ത്തി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും ഭൂട്ടാന്‍ വ്യക്തമാക്കി.
അതേസമയം അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിക്കിം അതിര്‍ത്തി ഗ്രാമമായ നാഥാങ്ങിലെ ആളുകള്‍ മാറി താമസിക്കാന്‍ ആരംഭിച്ചുൃതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദോക്‌ലായില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരത്തിലാണ് നഥാങ് ഗ്രാമം സ്ഥിതിചെയ്യുന്നത്. മൂന്നു മാസത്തിലേറെയായി നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചൈന പ്രദേശത്തെ സൈനികരുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ഗ്രാമവാസികള്‍ താമസം മാറുന്നത്.
Discussion about this post