ഡല്‍ഹി: ഭിന്നാഭിപ്രായമുള്ള വാദപ്രതിവാദത്തിലേര്‍പ്പെടുന്ന ഇന്ത്യയെ മനസിലാക്കാനാകും എന്നാല്‍ അസഹിഷ്ണുതയുളള ഇന്ത്യ തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചരിത്രകാരനുമായ സുഗതാ ബോസിന്റെ ‘ദ നേഷന്‍ ആസ് മദര്‍ ആന്‍ഡ് അദര്‍ വിഷന്‍സ് ഓഫ് നേഷന്‍ഹുഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തെ അമ്മയായി ചിത്രീകരിക്കുന്നത് വൈകാരികമായാണ്. മത സ്വത്വത്തിനും മേലെയാണ് മനുഷ്യനെന്ന വികാരം. നമ്മള്‍ ആഗ്രഹിക്കുന്ന രാജ്യം ആരോഗ്യകരമായ സംവാദത്തിലൂടെ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post