കോട്ടയം : കോട്ടയത്തെ കേരള കോണ്‍ഗ്രസിന്റെ ആസ്ഥാന മന്ദിരത്തില്‍ മാണി വിഭാഗവും പി.സി.ജോര്‍ജ് വിഭാഗവും തമ്മില്‍ കയ്യാങ്കളി. കെഎസ്സി യോഗത്തിലേക്കു പി.സി.ജോര്‍ജ് വിഭാഗത്തെ വിളിച്ചില്ലെന്ന പേരിലായിരുന്നു ബഹളം. ബഹളത്തെത്തുടര്ന്നുണ്ടായ തര്‍ക്കം കയ്യാങ്കളിയിലേക്കു നീങ്ങുകയായിരുന്നു.സംഭവത്തില്‍ ചില പ്രവര്‍ത്തര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സംഘഷത്തില്‍ കെ എസ് സി ജില്ലാകമ്മറ്റിയംഗം റിയാസ് അമീന് പരിക്കേറ്റു.പി സി ജോര്‍ജ്ജിന്റെ മകന് ഷോണ്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് അക്രമങ്ങള്‍ നടന്നതെന്ന് കെ.എം മാണി വിഭാഗം ആരോപിച്ചു.കെ എം മാണിയെ എതിര്‍ക്കുന്ന ആര്‍ക്കും കേരളാ കോണ്‍ഗ്രസില്‍ സ്ഥാനം ഉണ്ടായിരിക്കില്ലെന്ന് കെ എസ്സി സംസ്ഥാന സെക്രട്ടറി സിറിയക് ചാഴിക്കാടന് പറഞ്ഞു.സമാധാനം ബലഹീനതയായി കാണരുതെന്നും,ഇത്തരം അതിക്രമങ്ങളെ ശക്തമായി നേരിടുമെന്നും കേരള കോണ്‍ഗ്രസ് യൂത്ത് ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷന്‍ പ്രിന്‍സ് ലൂക്കോസ് വ്യക്തമാക്കി.സംഭവത്തെ തുടര്‍ന്ന് യൂത്ത് ഫ്രണ്ട് മാണി വിഭാഗം കോട്ടയം നഗരത്തില്‍ പി സി ജോര്‍ജ്ജിന്റെ കോലവും കത്തിച്ചു
Discussion about this post