തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിനായി മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് വി.ഡി സതീശന്‍ എംഎല്‍എ. ആരോഗ്യമന്ത്രിയെ നോക്കുകുത്തിയാക്കി എന്നും വി.ഡി സതീശന്‍ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തിയെന്നും എംഎല്‍എ നിയമസഭയില്‍ വിമര്‍ശിച്ചു. എന്നാല്‍ വി.ഡി സതീശന്റെ ആരോപണങ്ങളോട് ആരോഗ്യമന്ത്രി പ്രതികരിച്ചില്ല.
അതേസമയം പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മാനേജ്‌മെന്റും സര്‍ക്കാരും ഒത്തുകളിക്കുന്നു എന്നും പ്രതിപക്ഷം ആരോപിച്ചു.
Discussion about this post