തിരുവനന്തപുരം: പാലക്കാട് സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിനെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. സര്‍ക്കാര്‍ ആര്‍എസ്എസിന് ഒപ്പമുള്ളതുകൊണ്ടാണ് ഈ നടപടിയെന്നാണ് ബല്‍റാമിന്റെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി.
വെറും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അതിശക്തമായ നടപടി സ്വീകരിച്ച് തന്റെ കൂറ് നിസ്സംശയം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ജിക്ക് അഭിവാദ്യങ്ങള്‍. ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ.
#ഇരട്ടസംഘന്‍
#സര്‍ക്കാര്‍ബആര്‍എസ്എസിന്ബഒപ്പമുണ്ട്
#പാലക്കാട്ബകളക്റ്റര്‍ബകടക്ക്പുറത്ത്
Discussion about this post