മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ബിജെപിയിലേക്ക്. പിസിസി അദ്ധ്യക്ഷന്‍ അശോക് ചവാനാണ് ഈ കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏപ്രില്‍ അമിത് ഷായുമായി റാണെ ചര്‍ച്ച നടത്തിയതോടെയാണ് ബിജെപിയിലേക്കെന്ന സൂചന ശകത്മായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച.
കൊങ്കണ്‍ മേഖലയില്‍ പാര്‍ട്ടിയെ ശക്തമാക്കി ശിവസേനയെ പ്രതിരോധിക്കാന്‍ റാണയെ ഒപ്പം കൂട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
Discussion about this post