ഡല്‍ഹി: പടക്കം പൊട്ടിക്കാതെ ദീപാവലി ആഘോഷിക്കാന്‍ കുട്ടികളോട് ആഹ്വാനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. ഇതിന് കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഹരിത ദിവാലി സ്വസ്ഥ് ദിവാലി’ ക്യാമ്പയിന് ഡല്‍ഹിയില്‍ തുടക്കമായി. പടക്കം പൊട്ടിക്കുന്നതിലൂടെയുണ്ടാകുന്ന വായു മലിനീകരണം ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വായുമലിനീകരണം കുറയ്ക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ക്യാമ്ബയിന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധനാണ് ഉദ്ഘാടനം ചെയ്തത്. തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം അത്യന്തം അപകടകരമായ നിലയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
കഴിഞ്ഞവര്‍ഷത്തെ ദീപാവലി ആഘോഷം തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരത്തില്‍ വന്‍ ഇടിവു വരുത്തിയിരുന്നു. എണ്ണൂറോളം കുട്ടികളാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിനിടയില്‍ ഉണ്ടാകാനിടയുള്ള പലവിധ അപകടങ്ങളെ കുറിച്ചും മന്ത്രി ചടങ്ങില്‍ സംസാരിച്ചു. ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനു പകരം അതിന്റെ ദോഷവശങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കാന് സര്‍ക്കാരിനെ സഹായിക്കണമെന്നും പടക്കം വാങ്ങുന്നതിന് പകരം ആ പണം കൊണ്ട് ദരിദ്രരായ കുട്ടികള്‍ക്ക് സമ്മാനങ്ങളോ മധുരമോ വാങ്ങി നല്‍കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.
Discussion about this post